അഭിനന്ദനങ്ങൾ...❤❤ മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിത പ്രദേശത്ത് താമസിച്ചിരുന്ന, പഠന മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കുള്ള സംസ്ഥാന സർക്കാരിൻറെ 'തുടർപഠനം ഉറപ്പാക്കൽ' പദ്ധതിയുടെ ഭാഗമായുള്ള ലാപ്ടോപ്പ് ഏറ്റുവാങ്ങുന്ന നമ്മുടെ കോളേജിലെ ബി എ വിഷ്വൽ കമ്മ്യൂണിക്കേഷൻ രണ്ടാം വർഷ വിദ്യാർത്ഥി ആദിൽ റഹ്മാൻ.
തുടർന്ന് ആദിൽ റഹ്മാൻ അടങ്ങുന്ന വിദ്യാർത്ഥി സംഘം വിഴിഞ്ഞം തുറമുഖം എം.ഡി ഡോ. ദിവ്യ .എസ് അയ്യർക്കൊപ്പം തുറമുഖം സന്ദർശിച്ച് പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കുകയും ചെയ്തു.