
കോഴിക്കോട് സർവകലാശാല NSS മലപ്പുറം ജില്ല ലീഡർഷിപ് ക്യാമ്പ് സമാപിച്ചു.
യൂണിവേഴ്‌സിറ്റി സിന്ഡിക്കേറ്റ് മെമ്പർ ശ്രീ. CP ഹംസ സർ ഉത്ഘാടനം നിർവഹിച്ച ക്യാമ്പിൽ മലപ്പുറത്തെ 113 കോളേജുകളിൽ നിന്നായി 176 വളണ്ടിയർമാർ പങ്കെടുത്തു.
കോളേജ് പ്രിൻസിപ്പൽ ഡോ. കെ കെ മുഹമ്മദ് കുട്ടി ഉത്ഘടന ചടങ്ങിന് അധ്യക്ഷത വഹിച്ചു.
വിവിധ സെഷനുകളിലായി യൂണിവേഴ്‌സിറ്റി ETI കോർഡിനേറ്റർ ഡോ. NM സണ്ണി, മുൻ സ്റ്റേറ്റ് ഓഫീസർ ശ്രീ രഞ്ജിത്ത്, ജില്ലാ കോർഡിനേറ്റർ നൗഫൽ പി, തുടങ്ങിയവർ സംസാരിച്ചു.
